Saturday, 24 May 2025

പെൺഭ്രൂണങ്ങൾ

അതിജീവനത്തിൻ്റെ      വഴികളിലൂടെയാണവരുടെ സഞ്ചാര മാർഗ്ഗ പ്രദക്ഷിണം

 കാലങ്ങൾ സാക്ഷി കുലദൈവങ്ങൾ സാക്ഷി സാക്ഷരമാകുന്ന നാടുമേ സാക്ഷി

  പെണ്ണായ് പിറക്കുന്നതേ പാപമെന്നതോ തിണ്ണം വിചാരിച്ചിരിപ്പു സമൂഹവും

  നിർമ്മിതബുദ്ധി കടന്നെത്തി പെൺഭ്രൂണങ്ങൾ പോലുമേ സമരം ചെയ്തെത്തിടും


  പെണ്ണുപിറന്നാലോ പൊല്ലാപ്പതേറെയാം  പിറവിയ്ക്കു തടയിടുന്നതേ ബുദ്ധിയാമെന്നു 

  വിചാരിച്ചിരിപ്പവരോർക്കില്ല തങ്ങളീ ഭൂമുഖത്തുണ്ടായ ഹേതുകം

  പെണ്ണു വെറും പെണ്ണുമാത്രമെന്നോർക്കുവോർ

ഓർക്കില്ല പെണ്ണിൻ കരുത്തും സഹനവും 

  എത്ര സാമ്രാജ്യമൊടുങ്ങി മറ്റെത്രയോ കെട്ടിപ്പടുത്തതും പെണ്ണിൻ്റെ ബുദ്ധിയാൽ 


  പെണ്ണു പിഴയ്ക്കുന്നു കോവിലകങ്ങളിൽ പെണ്ണു പിഴയ്ക്കുന്നു പാഴ്മൺകുടിലിലും

  ചിന്തകൾക്കിന്ധനം തേടുമിടങ്ങളിൽ ചിന്ത വെടിഞ്ഞുള്ള സല്ലാപശാലയിൽ

  എല്ലായിടത്തും ഇരയായി മാറുന്നതെന്നുമവൾ തന്നെ നിഴൽ വീണ രൂപമായ്

  ലിംഗസമത്വം പറയുന്ന കൂട്ടർക്കും ഖിന്നതയില്ല പെൺഭ്രൂണമൊടുക്കുവാൻ


  പപ്പടം ചുട്ടെടുക്കുന്ന പോൽ ലാഘവപ്പെട്ടുപോയ് നീതി നിയമമൊരുക്കുവാൻ

  മാറണം അന്ത:കരണമതല്ലായ്കിൽ അന്തസ്സിടിക്കുവാൻ മാത്രമാം നീതിയും

  നീതി പ്രബോധനം മാംസദാഹത്തിന് ആചമധർമ്മം കൊടുക്കില്ല നിശ്ചയം

  കാലം കടന്നുപോം നമ്മിലെസംസ്കാരചിത്തം പുനർവായനയ്ക്കായൊരുങ്ങട്ടെ



No comments:

Post a Comment