തെച്ചിപ്പൂങ്കല
തിറയാടിനിൽക്കുന്ന തെച്ചിപ്പടർപ്പിൻ്റെയിടയിൽ കടന്നതാം മന്ദാനിലൻ
അഴകോടുനിറുകയിൽ ചൂടിനിൽക്കുന്നപൂങ്കളിക യിൽ മുത്തമിട്ടോടിടുന്നു
അളിവൃന്ദമഴകോടു മൂളി വന്നണയവേ തലയാട്ടി മെല്ലെ വിളിച്ചതാമോ !
കരിവണ്ടു കളിവാക്കു ചെവിയിൽ വന്നോതവേ മിഴി താഴ്ത്തിയലസമായ് നിന്നു നീയും
പ്രണയപ്പകയുമായ് പടുകാറ്റു പാഞ്ഞു വന്നലറി ച്ചുഴറ്റിയെറിഞ്ഞു കഷ്ടം
പ്രണയം പവിത്രമാണറിയാത്ത മൂഢരാണരിശം മുഴുത്തു കയർത്തിടുന്നോർ
No comments:
Post a Comment