Tuesday, 13 May 2025

മാർജ്ജാരദർശനം



കാട്ടിലെ കടുവയും നാട്ടിലെ പൂച്ചയുമൊന്നല്ലെങ്കിലുമൊരു വർഗ്ഗം 

കാട്ടിൽ കടുവയ്ക്കന്തസ്സേറും നാട്ടിൽ പൂച്ചകൾ കാൽനക്കും 

എന്തിനു വെറുതെ അന്തസ്സേറ്റി മീശ വിറപ്പിച്ചീടുന്നു.

എന്തിനു വെറുതെ അശനം തേടി കാടുകൾ തോറും മണ്ടുന്നു?

കാൽ നക്കീടിൽ എവിടെയുമെത്താം ആഹാരത്തിന് മുട്ടില്ല.

മടിയിൽ കയറിയിരുന്നാൽ പോലും തടയില്ലരുമകളല്ലോ നാം !







No comments:

Post a Comment