Sunday, 31 July 2016

kannukal










കണ്ണുകൾ



















സുരുചിരമാമൊരു രൂപം മുന്നിൽ
ഹസിതം വന്നു വിളങ്ങുന്നീ -
  റൻ ചന്ദ്രിക ചാരുതയേകീയവനിയെ
വെണ്‍ പട്ടാടയിൽ മൂടുമ്പോൾ.
നന്നിനിയോതാം നിന്നുടെ താര-
ക്കുഞ്ഞിക്കണ്ണിണ കാണുമ്പോൾ,
 എൻ  സുപ്തമനസ്സിൽ ജാഗരമാ-
മൊരു    ഖദ്യോതത്തിൻ തീയാട്ടം.
മാമക ജീവിത ലാലസഭംഗി-
കളാണോ കാണ്മതു ഞാനവിടെ?
സ്വപ്നം കാണുകയല്ലിവയൊന്നു-
മൊരന്തം കാണാക്കാലമിതിൽ.
ഉള്ളതു സത്യം കണ്ണിൽ  കണ്ണിൽ   
കാണാം നമ്മുടെ ചൈതന്യം