Thursday, 31 July 2025
പുതുവത്സരം -ലഹരി പൂക്കുന്ന ആഘോഷ രാവുകൾ
തലമുറകളിലെ വിടവ്
നിലയ്ക്കാത്ത ചൂളംവിളികൾ
Wednesday, 30 July 2025
പ്രണയസഞ്ചാരങ്ങളിലെ നീയും ഞാനും
ഉദയാസ്തമയങ്ങൾക്കിടയിലെ സഞ്ചാരങ്ങൾ
എണ്ണപ്പെടാതെ പോയത്
എണ്ണപ്പെടാതെ പോയതെന്തൊക്കെ
ഓർമ്മിച്ചതില്ല ഞാൻ, ഓർമ്മിക്ക വേണ്ടിനി !
അച്ഛൻ്റെ വാത്സല്യമൊട്ടു നുകരുവാൻ
ഇച്ഛിച്ച ബാല്യം കടന്നുപോയെപ്പൊഴോ
അമ്മതൻ യാതനയ്ക്കർത്ഥം കൊടുക്കുവാൻ
എന്നുള്ളിലുണ്ടായതില്ല കൃതാർത്ഥത
കൂടെപ്പിറപ്പുകൾ കൂടെനിൽക്കും കാലം
കൂട്ടിക്കുറയ്ക്കലിൽ മത്സരിച്ചേവരും
മക്കൾക്കു സ്നേഹം പകരുന്ന വേളയിൽ
സ്വന്തം സുഖങ്ങൾ മറന്നുപോം ഏവരും
എന്നും കണക്കുമായ് പിന്നാലെയെത്തുന്ന
തൻപാതി പോലും മറക്കുന്നയോർമ്മകൾ
പണ്ടു ഞാൻ ജീവിച്ച ജീവിതം സാർത്ഥകം
കണ്ടുവന്നീലന്ന് സ്വപ്നങ്ങൾ പോലുമേ
സ്വപ്നങ്ങൾ വിൽക്കുവാനില്ലാത്തവരാണ്
സ്വസ്ഥരായ് വാഴ്വത് ഭൂമിയിൽ നിശ്ചയം
നിത്യതയിലേയ്ക്കുള്ള യാത്ര
മഞ്ഞിൻ്റെ മൂടുപടം ചൂടി വാക്കന്ന്
മന്ദഹസിക്കാൻ മറന്നുനിന്നെങ്കിലും
മാനസം തുന്തിലമാക്കുന്നു മായയാൽ
വാസുദേവൻ്റെ പ്രപഞ്ചം സനാതനം
മൗനത്തിനർത്ഥം പകരുവാനായിട്ട്
കർമ്മങ്ങളാവിഷ്കരിച്ചു നയിച്ചവൻ
അർത്ഥാർത്ഥചിന്തനം ചെയ്തു തലപ്പാവു
ബദ്ധശ്രദ്ധാലണിഞ്ഞാൻ മനോമോഹനം
നാദങ്ങളാൽ സാമസഞ്ചാരം നടത്തി
ഭാവപ്രകാശപ്രഹർഷമാം വൈഭവം
കേവലം മർത്യഭാഷയ്ക്കു മുന്നിലെ
ഭാസുരദീപമായ് തന്നെ പ്രശോഭിച്ചു
വാക്കും വാക്കിൻ്റെയർത്ഥവും നാദവും
എല്ലാമടങ്ങുന്ന സംക്രമവേളയിൽ
സത്യമായ് തീർന്ന ശേഷിപ്പുകൾ ബാക്കിയായ്
നിത്യതയിലേയ്ക്കുള്ള യാത്ര തുടങ്ങുന്നു
Tuesday, 29 July 2025
മണ്ണും മനുഷ്യനും തമ്മിൽ
മണ്ണോടു മണ്ണുചേരും മുമ്പറിയണം
മണ്ണും മനുഷ്യനും തമ്മിൽ കലർന്നിടും.
സിദ്ധാന്തവാദിയും സിദ്ധരും സാദ്ധ്യരും
ആത്മാവിനാഴമളക്കും ഋഷികളും
ഒക്കെയുമോർമ്മിക്കുമാത്മസുഖത്തിൻ്റെ
വേരുകൾ ആണ്ടിറങ്ങുന്നതീമണ്ണിലാം.
എല്ലാത്തിനും സാക്ഷിയായുള്ള ജാലകം
വല്ലാത്തതായി നാം കാൺമതാം ജീവിതം.
പൂക്കൾ വസുന്ധരയ്ക്കേകും വസന്തത്തെ
പാർക്കുന്നു നമ്മളീ ജാലക വാതിലിൽ.
ഗ്രീഷ്മംവരുന്നതുമീവഴി, മണ്ണിതിൽ
വേവടുപ്പായ് ,മൃഗജ്വാലയായ്, തീക്ഷ്ണമായ്.
മണ്ണിൻ്റെ ദാഹം കെടുത്തും വരിഷമായ്
ഉന്മാദനർത്തനം ചെയ്യുന്ന കാഴ്ചകൾ .
ഹേമന്തമെത്തി കുളിരുമായ് നിന്നതും
കാലാന്തരങ്ങളെ കണ്ട ജനാലയിൽ.
മാഞ്ഞുപോകുന്ന കാനനസീമകൾ
മാഞ്ഞുപോകുന്നതാം കാനനസീമകൾ മായാത്തയോർമ്മപ്പെരുക്കങ്ങളാകവേ മഞ്ഞവെയിൽ വന്നു പായ വിരിച്ചത് മാതംഗസഞ്ചയ സഞ്ചാരവീഥിയിൽ പാംസുസ്നാനംചെയ്തു മേളിച്ച മേടുകൾ പാടേ മറഞ്ഞ,തു തേയിലത്തോട്ടമായ് പണ്ടു ജലക്രീഡ ചെയ്തു രമിച്ചതാം പൂഞ്ചോല പൂന്തോട്ട മദ്ധ്യേ മറഞ്ഞുപോയ് കൂടെക്കളിച്ചു മദിച്ചു തിമർത്തവൾ
കാരപ്പുഴ നീന്തിയെങ്ങോ മറഞ്ഞുപോയ് കാട്ടിൽ കലഹിച്ചു കൊമ്പു കൊരുത്തവൻ കൊമ്പൊടിഞ്ഞൊറ്റക്കൊമ്പനായ് മണ്ടിയോ!
തോട്ടത്തിലെത്തി വിളകൾ തിന്നുന്നാകിൽതോട്ട വിഴുങ്ങി മരിക്കെന്നതേ വരൂ.
തോട്ടിലിറങ്ങി ജലസമാധിസ്ഥനായ്
തോറ്റു മടങ്ങിയോൻ സഹ്യപുത്രൻ ഇവൻ
കാഞ്ചനക്കൂട്ടിലെ ചിറകടിയൊച്ചകൾ
Monday, 28 July 2025
നിർഭയത്വം
ഒന്നാം കളമാടി, മാച്ച കളങ്ങളിൽ അങ്ങിങ്ങിഴഞ്ഞുപോയ് നാഗശരീരങ്ങൾ സർപ്പം ഇഴഞ്ഞുടൽ ചുറ്റിപ്പിണഞ്ഞതും ഉൽബണമായ് ഉയർന്നാടി നിന്നതും നിന്നിലെ നിന്നെയുണർത്തി, നീയാരെയോ തേടുന്നതേതൊരു ചിന്തയിലായിടാം
നേത്രദ്യുതിയുടെ മിന്നൽകൊടി പാഞ്ഞു ഓർമ്മത്തിളക്കം മറഞ്ഞു പോയെപ്പൊഴോ കാവിലിലഞ്ഞിച്ചുവട്ടിലെൻ മാറിലെ ചൂടു കവർന്നു നീ പൂത്തു നിന്നീടിലും നിൻ മിഴിയാരെയോ തേടി, നിശാപ്പക്ഷി ഊർദ്ധ്വംചിറകടിച്ചെങ്ങോമറഞ്ഞുപോയ്
ചാരെ വൃക്ഷാഗ്ര ശിഖത്തിലംഗാര നേത്രം തുറന്നഗ്നിനാളം തെളിഞ്ഞതും നിൻ തനു ഖദ്യോതമായ് പറന്നുയരവേ നിർഭയത്വം വഴിയിലെങ്ങോ കളഞ്ഞുപോയ്
നിശ്ചലമാവുന്നു നാഡിഞരമ്പുകൾ
നിർനിദ്ര രാത്രിയെ സ്വപ്നങ്ങൾ മൂടുന്നു
Sunday, 13 July 2025
സ്നേഹസതീർത്ഥ്യൻ
കണ്ണനുണ്ട് കളിപ്പാനതിനാൽ
കണ്ണടച്ചു ഞാൻ പോകുന്നതുണ്ട്
കാട്ടിലോടിക്കളിക്കയും ചെയ്യാം
വീട്ടിലേയ്ക്കുള്ള ചുള്ളിയൊടിക്കാം
കണ്ണനെന്നുടെ സ്നേഹസതീർത്ഥ്യൻ
എണ്ണമറ്റതാം മായകൾ കാട്ടും
തിട്ടമിന്നു ഗുരുവരനില്ല നീ -
യൊട്ടുമേ കന്നം കാട്ടല്ലേ കണ്ണാ
കാട്ടുജന്തുക്കൾ കൂട്ടമായുള്ള
പാട്ടിലേയ്ക്കൊന്നും പോകല്ലേ നമ്മൾ
വാക്കുനൽകിയതാണമ്മ തന്നോ -
ടോർക്കണം അത് തെറ്റിക്കരുത്
ഒറ്റയ്ക്കെന്നെ നീ നിർത്തി വനത്തിൽ
തെറ്റെന്നോടിക്കയറുവതെന്തേ
പാവമാണു സുദാമാവ് ചിത്തിൻ
നോവകറ്റുക കണ്ണാ നീ വേഗം
കാറുമൂടുന്നു സന്ധ്യാംബരത്തിൽ
ഘോരമാമിടിനാദം മുഴങ്ങി
മാരി പെയ്തിടും മുമ്പേ നമുക്ക്
ചേരണം മുനി വാടത്തിൽ വേഗം
കാട്ടിൽ ജീവികൾ മൂളന്നതുണ്ട്
കേട്ടിട്ടുള്ളിൽ ഭയമുണ്ടു കണ്ണാ
കാട്ടിലെന്നെയുപേക്ഷിച്ചതാണോ !
കാട്ടല്ലേ കണ്ണാ മായകളൊന്നും
എൻ്റെ വീട്
ഓർമ്മയുറച്ച കാലത്തു ഞാൻ കണ്ടത് ഓലമേഞ്ഞുള്ളതാം നാലുകെട്ട്
മെല്ലെ തലകുനിച്ചുള്ളിൽ കടക്കണം പൊക്കമില്ലാത്തതാം വാതിലുകൾ
ചാണകം തേച്ചു കരിയിൽ മിനുക്കിയ ഇറയത്തിരുന്നെങ്ങൾ ഉണ്ടു പോന്നു
കല്ലില്ല ഇഷ്ടികയില്ല നൽഭിത്തികൾ തടിയിൽ പണിതീർത്തതായിരുന്നു
തെക്കേപ്പുരയും വടക്കേപ്പുരയുമായ് കക്ഷ്യകൾ രണ്ടെണ്ണമത്രമാത്രം
ഒത്ത മദ്ധ്യത്തിൽ പത്തായമേറ്റിയ അറയും അതിൻ താഴെ നിലവറയും
പാചകശാല കിഴക്കേയരിക്കിലും അതിനടുത്തായി കിണറുമുണ്ട്.
മദ്ധ്യേ നടുമുറ്റം തെക്കും കിഴക്കുമായ് കെട്ടിത്തിരിക്കാത്തിടങ്ങളാണ്
അവിടെ മഴയും നിലാവും കിനാവുമാ യന്തിയുറങ്ങിയതോർമ്മയുണ്ട്
വെള്ളരീം മത്തനും തൊട്ടിലു കെട്ടിയ കോടിക്കഴുക്കോൽ വളകൾ കണ്ടു
പിന്നെപ്പലകാലമങ്ങനെ പോകവേ കോലം തിരിഞ്ഞു പോയ് നാലുകെട്ടും
കാലപ്പഴക്കം വരുത്തിയ ഏമത്താൽ കോടി വലിഞ്ഞ മേൽക്കൂര തന്നിൽ
ഈർക്കിൽ തെളിഞ്ഞുള്ള ഓലകൾ കാണായിയേറെ ദ്രവിച്ചൊരു മട്ടിലായി
വിത്തറ്റു പോയതാം പത്താഴമന്നപ്പോൾ പൂച്ചയ്ക്കു പേറ്റുപുരയതായി
പാത്രങ്ങൾ മാറ്റി പലേടത്തു വച്ചമ്മ ,ചോർച്ച കനിഞ്ഞില്ല വർഷകാലേ
എങ്കിലും ഓർക്കവേ ബാല്യകാലത്തിൻ്റെ നിനവും നിറച്ചാർത്തുമെൻ്റെ വീട്
Friday, 11 July 2025
വിടുന്നുകാരില്ലാത്ത വീട്
ഇരതേടുന്നവരുടെ മന:ശാസ്ത്രം
ഇരതേടുന്നവരുടെ മന:ശാസ്ത്രം
പൊയ്മുഖം പേറുവോരാണ് മനുജരിൽ ഏറിയ പങ്കുമെന്നുള്ളതേ സത്യമാം കപട സദാചാരവ്യഗ്രത പൂണ്ടവർ ഗോപ്യമായ് ചെയ്യും ദുരാചാരവൃത്തികൾ ആടിൻ്റെ തോലിട്ട ചെന്നായ്ക്കളായവർ മാറും , മനുഷ്യൻ, ഹാ! പേരെത്ര സുന്ദരം.
എത്രയോ കാലം കടന്നുപോയിടിലും സ്ത്രീത്വം തടവറയ്ക്കുള്ളിലാണിന്നുമേ വെള്ളിത്തിരകളിൽ രാഷ്ട്രീയഗോദയിൽ പൂജ്യരാം ആചാര്യ സന്നിധി തന്നിലും പെണ്ണിൻ്റെമാനംഅടിയറവുവാങ്ങുവാൻ എന്തെന്തുതന്ത്രങ്ങൾകാൺമുനാംനിത്യവും
എത്ര ഗവേഷണം ചെയ്തു നോക്കീടിലും എത്ര വിശകലനങ്ങൾ നാം ചെയ്കിലും എത്തിപ്പിടിക്കാനാവാത്ത മട്ടിലാണല്ലോ ഇരതേടുന്നവരുടെയീ മന:ശാസ്ത്രവും
Thursday, 10 July 2025
പഞ്ചഭൂതങ്ങളിൽ നിലീനമായത്
പഞ്ചഭൂതങ്ങളിൽ നിലീനമായത്
പഞ്ചഭൂതങ്ങളിൽ നിലീനമായുള്ള
ദേഹത്തിനാശ്രയം ദേഹിയാകുന്നതും
ദേഹി ദേഹം വിട്ടുപോകുന്ന മാത്രയിൽ
പഞ്ചഭൂതങ്ങളഴിഞ്ഞു ചേർന്നൂഴിയിൽ
അന്യദേഹത്തിനായ് കാത്തു കൊണ്ടീടു
മെന്നതേശാസ്ത്രംജഗത്സത്യഘോഷിതം.
ത്വങ് മാംസരക്താസ്ഥി പൃഥ്വിരൂപത്തിലും സ്വേദ വിൺമൂത്ര രേതസ്സപ്പിങ്കലും ക്ഷുത്പിപാസോഷ്ണങ്ങൾതേജസായും ഉത്ഥാനധാവനാധിഷ്ഠാനമായ് വായുവും കാമക്രോധഭയമോഹങ്ങളാകാശമായും ഒന്നു ചേർന്നൊന്നായ് ശരീരരൂപങ്ങളിൽ
സാംഖ്യയോഗന്യായവൈശേഷികങ്ങളാം ദർശനങ്ങൾക്കതുപരമാണുവായൊന്നായ്തെളിഞ്ഞു കാണാകും സ്ഫുരണമാ- യന്യൂനയൂർജ്ജമായി പ്രപഞ്ചത്തിങ്കൽ
വൈരുദ്ധ്യത്തിൻ്റെ നിറങ്ങൾ
കറുപ്പും വെളുപ്പുമായ് കാലം കുതികൊള്ളുന്ന വേളയിൽ
വൈരുദ്ധ്യത്തിൻ്റെ നിറങ്ങളാൽ നാം ജീവിതഭംഗി കൂട്ടിട്ടും
കറുപ്പും വെളുപ്പുമായ് കാണും ചതുരംഗക്കളങ്ങളിൽ
വെറ്റി നേടി വിജയിച്ചോർ തോറ്റുപോയ് ധർമ്മപാതയിൽ
ഇരുണ്ടും വെളുത്തുമായെന്നും ഇരവും പകലുമെത്തിടും
വൃത്തിയിൽ വിരുദ്ധമെന്നാലും പ്രകൃതിക്കതു വിധിച്ചതാം
താപാതപവിവർദ്ധിതാൽ പകലിൻ വേവേറ്റുന്നു സൂര്യാംശു
ശീതോപചാരം ചെയ്വൂ ചാരുചന്ദ്രാംശു രാത്രിയിൽ
നിഴലും നിലാവുമായ് രാവിൽ ചിത്രം കോറിയ ചാരുത
കാവ്യഭാഷകൾ തേടുന്നു വനജാഗര സുഗീതിയാൽ
ഇരുളിൻ്റെ മറവിൽ ഭീത്യാ ഒളി പാർക്കുന്ന പനിമതി
ആരെയോ നോക്കുന്നെന്തേ ഭീതയായ് സംത്രസ്തയായ്
നിറങ്ങൾ നിറങ്ങൾ തേടും ഒറ്റയ്ക്കൊറ്റയ്ക്കു
നിൽക്കുകിൽ
നിറങ്ങളൊന്നായ് ചേർന്നാൽ പല നിറം ഒരു നിറം കണ്ണിൽ
കണ്ണാലേ കാണും നമ്മൾ നിറഭേദങ്ങൾ വിഭിന്നമായ്
മനസ്സാലേ കാണണം നാം പല നിറം ചേർന്നൊരേ നിറം
വേറിട്ട യാത്രകൾ
വേറിട്ട യാത്രകൾ തേടുന്നതത്രയും
വേദാന്തസാരമാം സാരസ്വതങ്ങളാം
വേറിട്ട ചിന്തകൾ നേടുന്നതത്രയും
വൈരിഞ്ചമണ്ഡലം തേടുന്ന ശാന്തിയെ
സിദ്ധാർത്ഥനർത്ഥം വെടിഞ്ഞു നടന്നതും
ക്രിസ്തുദേവൻ കുരിശ്ശേറിപ്പിടഞ്ഞതും
ഹീറാ ഗുഹയിൽ പ്രവാചകൻ പോയതും
ശാന്തിയും സ്നേഹപ്രകാശവും തേടുവാൻ
വേറിട്ടയാത്രകൾ വേറെയും കാണുന്നു
പോർബന്ദറിൽ ദണ്ഡിയിൽ നവഖാലിയിൽ
ഭാരത സംസ്ക്കാര ഭാസുര ദീപ്തിയായ്
ബാലാർക്കബിംബംകണക്കെചിക്കാഗോയിൽ
കുറ്റിയിൽ കെട്ടിയ ഗോവു പോലാകൊലാ
മർത്യൻ്റെ ജീവിത യാത്രകളോർക്കണം
വേറിട്ട ചിന്തകൾ വേറിട്ട സ്വപ്നങ്ങൾ
മാറണം കാലത്തിനൊത്തവണ്ണം നമ്മൾ
കൊറ്റില്ലം
ഒറ്റക്കാലിൽ ധ്യാനം ചെയ്ത
കൊറ്റികളിപ്പോൾ കൂടാർന്നു
നാട്ടിൽ കാണും കൊറ്റികളല്ലിവ
ഉലകം ചുറ്റിനടക്കുന്നോർ
കോൾപ്പാടത്തിൽ വിരുന്നുവരാറു
ണ്ടാണ്ടറുതിയ്ക്കവർ പതിവായി
പറ്റം ചേർന്നവർ കൊറ്റില്ലങ്ങളി
ലൊത്തു വസിക്കുo ചേലോടെ
നീളൻ കൊക്കും ചെന്നിറമുള്ള
കാലും വെള്ളത്തൂവലുമായ്
തൂവലു ചികയും ആൺകൊക്ക്
Tuesday, 8 July 2025
മഞ്ഞണിഞ്ഞ മുല്ലവള്ളികൾ
പുലരി വന്നു വിളിച്ചുണർത്തി
കണ്ണിലുമ്മകൾ വയ്ക്കവേ
കുളിരു കോരിയ മേനിയിൽ
മൃദുതെന്നലിക്കിളി കൂട്ടിയോ?
മനസ് മനസിന് പ്രണയ ലേഖനം
എഴുതിടും അരിയ കൺകളാൽ
ഹൃദയരേഖ പോൽ അടിവരയിട്ട
വരികളിൽ പ്രണയമൊഴുകിയോ !
മുനികുമാരി തൻ പ്രണയഭാവങ്ങൾ
മനസ്സിലേയ്ക്കൊഴുകിയെത്തിയോ?
മഞ്ഞണിഞ്ഞതാം മുല്ലവള്ളികൾ
മെല്ലെ തോഴിയുലുത്തവേ
മാലതീമലർ പെയ്തു പിന്നെ
യതെയ്തു മന്മഥശരങ്ങളായ്
മദനബാണം പ്രണയവർണ്ണങ്ങൾ
എഴുതി നിന്നുടെ കൺകളിൽ
കൂട്ടിലെ തത്ത
വർണ്ണത്തത്തകൾ വിണ്ണിൽ പാറും കാലത്തെന്തൊരു സന്തോഷം
അതിരുകളില്ലാ ലോകത്താകെ അഴകിൻ വിസ്മയമാണല്ലോ!
ആകാശത്തിൻ വർണ്ണവിധാനം കടലിലെ നീലിമയെല്ലാമേ
കരളിൽ രാഗമുണർത്തും മെയ്യിൽ പിടികിട്ടാത്തൊരു സന്ത്രാസം
കമ്പിക്കൂട്ടിന്നുള്ളിലെ ലോകം മണ്ഡൂകത്തിന് കൂപം പോൽ.
ചിറകുവിടർത്താനുള്ളിൽ മോഹം,
ഇല്ല മുകളിലൊരാകാശം
സൂര്യകാന്തി
സൂര്യകാന്തിപ്പാടമൊന്നിച്ചു പൂത്തപ്പോൾ
മഞ്ഞപ്പുടവയുടുത്തു പ്രകൃതിയും
കത്തിയെരിയുന്ന സൂര്യൻ്റെ ഹൃത്തടം
ഛിന്നമായ് പൂക്കളായ് തീർന്നുവെന്നാകുമോ
കെട്ടിത്തിരിച്ചു മുൾവേലിയാൽ കർഷകർ
സ്നേഹത്തിൻ കമ്പോളമൂല്യം നിരത്തുവോർ
മാറ്റൊലി
കാഴ്ച്ച
Sunday, 6 July 2025
നാലുമണിപ്പൂവ്
പൂക്കളോ പൂമ്പാറ്റയോയെന്ന് തിട്ടമായ്
ചൊല്ലുവാൻ പറ്റാത്ത മട്ടിലായി
പൂവാടിയിൽ പരന്നുല്ലസിക്കുന്നിതാ
നാലുമണിപ്പൂക്കൾ തൂമയോടെ
നാഴിക നാലെന്നടിക്കുമ്പോൾ നാണിച്ച്
പൂ മുഖം താഴ്ത്തിയൊതുങ്ങി നിൽക്കും.
Thursday, 3 July 2025
പാർവ്വണ ചന്ദ്രിക
ശയ്യകൾ
രാത്രിശയ്യകൾ രാഗാർദ്രമാക്കുന്ന
മോഹവിഭ്രമ സംത്രാസ മണ്ഡപം
മാദകസ്വപ്നമാകന്ദത്തോപ്പതിൽ
പൂക്കൾ വാരി,യെറിഞ്ഞ തല്പസ്ഥലം
പ്രണയരാഗങ്ങൾ പൂത്താലമേന്തിടും
രതിമദന മനോജ്ഞമാം വേദിക
മദഭരമൃദുതാളവിഡംബനം
ചടുല വേഗനം രാസ വിശ്ലേഷണം
ചണ്ഡവാതപ്രവേഗം ശമിക്കുമ്പോൾ
നഷ്ടവീര്യരായ് സംപതിക്കുന്നിടം
ഇഷ്ടജീവിതം നഷ്ടമായ് വന്നപ്പോൾ
ക്ലിഷ്ടജീവിതം തൻ നിഴൽരൂപമായ്
എത്തിടുന്നതീ ജീവിതാന്ത്യത്തിലെ
നിത്യശയ്യയിൽ നിദ്രയും കൈവിട്ട്
എത്രയുണ്ടിനി നേരം ഉറങ്ങുവാൻ
ഹൃൽശയ്യ നീർക്ക ഐഹികനിദ്രയ്ക്ക്
മഴ കനത്ത നാളുകളുടെ ഓർമ്മയ്ക്ക്
ആറാണ്ടു മുമ്പു മഴ കനത്തുള്ളൊരു
നാളിൻ്റെയോർമ്മയ്ക്ക് മങ്ങൽ വന്നിട്ടില്ല,
മിന്നൽപ്പിണർ കണക്കെൻ മനക്കോണിൽ തെളിഞ്ഞു,
പ്രളയം തകർത്ത രംഗങ്ങളെയൊന്നൊഴിയാതെ
അന്നോളമൊട്ടും തലകുനിക്കാതാമുന്നതമായ
ബഹുനിലസൗധം ശിരസ്സു മുട്ടിച്ചു പോയ് മണ്ണിൽ .
അപ്രതിരോധ്യമാം ദൈവവചനം മഴയായതു ഹേതു -
വായെത്തുന്നു സ്വാസ്ഥ്യം കെടുത്തുന്ന ചിന്തകൾ
നെല്ലും പണവും കണക്കറ്റു കാത്തുവച്ചി - ല്ലാത്തിരക്കും പറഞ്ഞു പായുന്നവർ
കുഞ്ഞിന് കൊറ്റരിച്ചോറു കൊടുക്കുവാ- നില്ലാതെ ജന്മം കഴിച്ചു കൂട്ടുന്നവർ
എല്ലാരുമൊന്നു പോൽ കെട്ടകാലത്തിൻ്റെ
കൂട്ടപ്പലായനപ്പാതയിൽ ചേർന്നു പോയ്.
കല്പാന്തകാലപ്രളയം മനസ്സിനെ തട്ടിയുണർത്തിയെന്നാകിലും
പിന്നേടമൊട്ടൊന്നു കാത്തു ജനസഞ്ചയത്തിനെ
മുല്ലപ്പൂക്കൾ
മുല്ലപ്പൂ മൊട്ടുകൾ മെല്ലെ വിരിഞ്ഞപ്പോൾ
മന്നിടത്തെല്ലാം പരക്കുന്നു സൗരഭം
ഏതൊരേടത്തു നിന്നാണതെന്നോരുവാൻ
ഏണം കണക്കേ തിരയുന്നു വല്ലിയും