വിശപ്പിൻ്റെ ഉപ്പുരുചി
ഉഷ്ണമാപിനിയിൽ രസയൂപമുയരവേ
കത്തുന്നവേനലിൽ കാഴ്ചകൾ മങ്ങവേ
എങ്ങുമിരിക്കാൻ തണൽ പോലുമില്ലാത്ത
ചുട്ടുപഴുത്ത വഴിത്താര നീളുന്നു പിന്നെയും
സന്നിപാതജ്വരം ബാധിച്ചറയ്ക്കുള്ളിൽ
തൻ നിഴൽ നോക്കിയുറങ്ങീ കിടാങ്ങളും
കൊറ്റരിച്ചോറിനു പാങ്ങു തേടിക്കൊണ്ട്
പെറ്റമ്മ കാൽവെന്തലഞ്ഞത് വ്യർത്ഥമായ്
നിർദ്ദയലോകം കനിഞ്ഞില്ല, വിശപ്പിൻ്റെ
ഉഷ്ണാമ്ലമുണ്ട് കിടക്കാം, അവർക്കിനി
തെണ്ടിയലഞ്ഞു നടക്കുവോർക്കേ തോന്നൂ
ക്ഷുത്തിൻ്റെയുപ്പുരുചി, ജീവിതത്തിൻ്റെയും
തൻകൊല ചെയ്യാൻ മനസ്സില്ല, അവളിലെ
അവൾ, അതെന്നേ മരിച്ചുപോയ്
ഉണ്ണാൻ തരാനൊന്നുമില്ലെന്നു ചൊല്ലുവോർ
തിണ്ണ നിരങ്ങും ശരീരം കൊടുക്കുകിൽ
No comments:
Post a Comment