പുതുവത്സരം
പുതുവത്സരം ഐശ്വര്യമായും ആഘോഷമായും തുടങ്ങുകയെന്നത് ഏവർക്കും സന്തോഷപ്രദമാണല്ലോ? അത്തരത്തിൽ കൂട്ടായി സന്തോഷം പങ്കുവയ്ക്കാനും പരസ്പരം കൂടിക്കാണാനുമുള്ള അവസരമാണ് ഈ ആഘോഷത്തിലൂടെ വിഭാവനം ചെയ്യുന്നത്.ഒരുവർഷം ശുഭോദർക്കമായി തുടങ്ങുന്നത് ഏതു ദേശക്കാർക്കും ഏതു ഭാഷക്കാർക്കും ഒരുപോലെ ഹൃദ്യമാണല്ലോ ? കാലഗണനയിൽ പുതുവത്സരമെന്നത് പല ദേശക്കാർക്കും പലതരത്തിലാണ്.സൂര്യന്റെ സഞ്ചാരദിശയ്ക്കനുസരിച്ചാണല്ലോ കാലത്തിന്റെ ഗതി. അതുപോലെ കാലഗണനയ്ക്ക് അനുസരിച്ചു ചിട്ടപ്പെടുത്തിയ കലണ്ടറും പല തരത്തിലുണ്ടെന്ന് നമുക്കറിയാം.ആഗോളാടിസ്ഥാനത്തിൽ പിന്തുടരുന്നത് റോമൻ കലണ്ടറാണ്.ക്രിതുവിന്റെ തിരുപ്പിറവി ആഘോഷിച്ചതിന്റെ തുടർച്ചയായാണ് ന്യൂഇയർ ആഘോഷിച്ചുകാണുന്നത്.൪-)൦ നൂറ്റാണ്ടുമുതലാണ് റോമിൽ ക്രിസ്തുമസ് ആഘോഷിച്ചു കാണുന്നത്.റോമാസാമ്രാജ്യത്തിൽ തന്നെയുള്ള പൗരസ്ത്യപ്രദേശങ്ങളിൽ ജനുവരി 6 ആണ് പെരുനാൾ ആഘോഷിക്കാനായി തെരെഞ്ഞെടുത്തത്.ജനനം,ജ്ഞാനസ്നാനം തുടങ്ങിദൈവത്തിന്റെ അടയാളപ്പെടുത്തലുകളെ ഓർമ്മിക്കാനായി അവർ അത് ആചരിച്ചു വന്നു.എന്നാൽ അക്കാലത്തു തന്നെ ഡിസംബർ ൨൫ റോമിലെ അക്രൈ സ്തവരുടെ ഉത്സവദിനമായിരുന്നു.സൂര്യന്റെ ജന്മദിനമായാണ് അവർ അത് ആചരിച്ചുവന്നത്.പിന്നീട് നന്മയുടെ സൂര്യനായ യേശുദേവന്റെ ജന്മദിനവും ഈ ദിവസത്തിൽത്തന്നെ കൊണ്ടാടപ്പെട്ടു.അതുകൊണ്ടുതന്നെ ക്രിസ്തുമസ്സിന്റെ ആഘോഷങ്ങളിൽ അക്രൈസ്തവമായ പല ആ ചാരവിശേഷങ്ങളും കടന്നുകൂടി.ക്രിസ്തുമസ്ട്രീ,പുൽക്കൂട്,ക്രിസ്തുമസ്ഫാദർ തുടങ്ങിയവയുടെ ആവിർഭാവവും പല കാലത്തു പലരാജ്യങ്ങളിലായിരുന്നു.ക്രിസ്തുമസ് കാരൾ ആദ്യകാലത്തു റത്തുക്കളുമായി ബന്ധപ്പെട്ട സമൂഹഗാനങ്ങളായിരുന്നു.ഇതേരീതിയിലുള്ള ഗാനങ്ങൾ യേശു ജനിച്ചദിവസം സ്വർഗീയ സംഘം മുഴക്കിഎന്ന് വിശ്വ സിക്കപ്പെടുന്നു. ഇതായിരിക്കാം ആദ്യത്തെ ക്രിസ്റ്മസ് കാരൾ.
പ്രാചീന റോമൻ കലണ്ടറിൽ പന്ത്രണ്ടു മാസങ്ങള്ക്കു പകരം പത്തുമാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.മാർച്ച് മാസമായിരുന്നു വർഷത്തിലെ ആദ്യമാസം.അതുകൊണ്ടുതന്നെ അക്കാലത്തു മാർച്ച് ഒന്നാണ് ന്യൂ ഇയർ ആയി ആഘോഷിച്ചിരുന്നത്.പിന്നീട് റോമൻ ചക്രവർത്തിയായിരുന്ന
ന്യൂമാ പോംപിലിയോൺ, വർഷത്തെ പന്ത്രണ്ടു മാസങ്ങളായി കാലഗണന ചെയ്തു. അപ്രകാരം മുൻചേർക്കപ്പെട്ട മാസങ്ങളാണ് ജനുവരിയും ഫെബ്രുവരിയും.ജനുവരി ഒന്ന് എന്നത് ന്യൂ ഇയർ ആയി പ്രഖ്യാപിച്ചത് വിഖ്യാത റോമൻ ചക്രവർത്തി ജൂലിയസ് സീസർ ആണ്.'ജാനസ് എന്ന റോമൻ ദേവതയുടെ പേരിൽനിന്നാണ് ജനുവരിയോടെ ആവിർഭാവം. ജാനസ് ദേവതയ്ക്കു രണ്ടുമുഖങ്ങളാണ്.ഒന്ന് മുമ്പോട്ടും മറ്റേതു പിമ്പോട്ടും. മുന്നോട്ടും പിന്നോട്ടും പ്രത്യാശയോടും ഹതാശയോടും നോക്കിക്കാണുന്ന മാസമാണല്ലോ ജനുവരി.സീസർ ജനുവരി ഒന്നിനെ നോക്കിക്കണ്ടത് മറ്റൊരർഥത്തിലായിരുന്നു.
ജൂതപ്പടയെ പിന്തിരിപ്പിക്കാൻ കഴിഞ്ഞത് ഈ മാസത്തിലായിരുന്നുവെന്നതാണ് അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചത്.
ഇന്ത്യയിൽ പല ദേശത്തും പല തരത്തിലാണ് പുതുവത്സരം ആഘോഷിക്കുന്നത്.കേരളം വിഷുവിനാണ് പുതുവത്സരാരംഭമായി കാണുന്നത്.തമിഴ്നാട്ടിൽ പൊങ്കൽ. കർണാടകയിലും ആന്ധ്രയിലും ഉഗാദി.കശ്മീർ,പഞ്ചാബ് തുടങ്ങി അതിർത്തി സംസ്ഥാനങ്ങളിലും വടക്കേ ഇന്ത്യയിലും വ്യത്യസ്ത പുതുവത്സരം നിലവിലുണ്ട്. എന്നാൽ സാർവത്രികവും സാർവ്വജനീനവുമായി പുതുവത്സരം ആഘോഷിക്കുന്നത് ജനുവരി ഒന്നിനുതന്നെ. ഇന്നിപ്പോൾ ആഗോളവൽക്കരണത്തിന്റെ കാലമാണ്.പ്രാചീന ർഷിമാർ പ്രവചിച്ചപോലെ ലോകം തന്നെ ഒരു തറവാടായിരിക്കുന്നു. ഈ അർത്ഥത്തിൽ പുതുവത്സരം ദേശഭാഷകൾക്കപ്പുറമായി എല്ലാവരോടുമൊപ്പം നമുക്കും ആഘോഷിക്കാം.നമുക്കും പ്രത്യാശിക്കാം.നമുക്കും പ്രതീക്ഷിക്കാം. ഇനിയുള്ള നാളുകൾ നന്മയുടേതാകട്ടെ.ശാന്തിയുടേതാകട്ടെ.സമാധാനത്തിന്റേതാകട്ടെ.