മലയാളം മനസ്സിൻ്റെ സംഗീതം
മനസ്സു മനസ്സിനെ മന്ത്രിച്ചുണർത്തും
മധുര ശ്രീമയമാകുന്ന തായ്മൊഴി
ഏതു ദിക്കതിൽ പോകിലും നാടിൻ്റെ
സുഖദചിന്ത നിറയ്ക്കുന്ന വായ്മൊഴി
നിറവു പൂക്കുന്ന പുണ്യ നാദോദയം
മറവിയിൽ പെട്ടിടാത്ത പൊരുളുകൾ
മിഴിയിലെന്നും വിടരും നിനവിൻ്റെ
സ്ഫുരണദീപ്തി തരംഗപ്രവാഹിനി
മഹിതമാം നിൻ വചസ്സിൽ കിളിമകൾ
ഭക്തികാവ്യങ്ങളാമ്രേഡനം ചെയ്തു
കൈമണി കൊട്ടി കാവ്യ പ്രഹസനം
കൈരളിക്കു കണിവച്ചു,പഹാസകൻ
ചെന്തമിഴ്മകളായി പിറന്നവൾ
ദേവഭാഷ തോളേറ്റി നടന്നവൾ
പ്രൗഢയായി വളർന്നതീ കന്യയാൾ
മലയാളം മനസ്സിൻ്റെ സംഗീതം
No comments:
Post a Comment