ഒളി ചിതറിപ്പരക്കും പ്രകാശമേ
ഇരുളിൽ നിൻ്റെ പ്രഭാവത്തികവതിൻ
പൊരുളിൽ സ്പന്ദിക്കയാണിന്നു ജീവിതം
അനിതരമൊരു ജ്യോതിയായ് കാണ്മു
അഖിലമൊന്നെന്നു ദ്യോതിച്ചിടുന്നിതാ
ഇവിടെയൊന്നും തനിക്കായി മാത്രമായ്
അവികലം നിലനിൽക്കില്ല നിശ്ചയം
സൂക്ഷ്മരൂപമായ് പ്രാണനിൽ കാണുന്നു
സാക്ഷിരൂപമായ് ദീപനാളത്തിലും
ആഴികൂട്ടിയതുങ്കൽ നിന്നൂർജ്ജമായ് വാഴ്വിലൊക്കെയനുഷ്ഠിപ്പു കർമ്മങ്ങൾ
വിജ്ഞരാം നമുക്കൊപ്പം തെളിച്ചമായ്
ഭാഷയുണ്ടായ് പലമട്ടിൽ ഭാവത്തിൽ
സൗമ്യമായ് പതി താളത്തിൽ നാളത്തിൽ
ക്രുദ്ധമായഗ്നി ശൈലമായ് സംഗരേ
No comments:
Post a Comment