ബോധി വൃക്ഷത്തിൻ തണലിലുദിച്ചൊരാ
ബോധോദയത്തിൻ പൊരുളറിയുന്നവർ
അഷ്ടാംഗമാർഗ്ഗത്തിലൂടെ ചരിക്കുവോർ
അജ്ഞാനമെല്ലാം കളഞ്ഞു തെളിഞ്ഞവർ
ഹിംസയെ ഹിംസ കൊണ്ടല്ല നേർക്കെന്നത്
വിശ്വമെല്ലാടവും കേൾപ്പിച്ചു ശിഷ്യരാൽ
ബുദ്ധൻ്റെ മാർഗ്ഗം ഗ്രഹിച്ചു മഹാത്മജി സിദ്ധാശ്രമ ധർമ്മ മാർഗ്ഗം തെളിച്ചു പോയ്
ആയുധമാക്കാം അഹിംസയെ, ഹിംസയ്ക്ക്
സാധിയാ മാനസവീര്യം കെടുത്തുവാൻ
കണ്ണിനു കണ്ണെന്ന തത്വം മറക്കുവാൻ
ഉണ്ണാവ്രതം ചെയ്തു കാണിച്ചു മാതൃക
സത്യത്തെ സ്വർണ്ണപാത്രം കൊണ്ടുമൂടാത്ത
സംഗ്രാമധീരർ നയിച്ചതീ ഭാരതം
ജ്ഞാനവൃക്ഷത്തിൻ തണലിൽ വളർന്നതാം
ജ്ഞാനപ്രകാശം തെളിയുന്നു നമ്മളിൽ
No comments:
Post a Comment