ചെമ്മാനമന്തിത്തുടിപ്പണിഞ്ഞു വെൺമുകിൽ കെട്ടങ്ങഴിഞ്ഞു വീണു
ആഴക്കടലിൽ കുളിക്കുവാനായാദിത്യ - നപ്പോൾ തിടുക്കമായി
വെള്ളം വലിഞ്ഞ വയലുകളിൽ തഞ്ചം തിരഞ്ഞു ബകങ്ങൾ ചുറ്റും
ദേശാടനക്കിളിക്കൂട്ടമെല്ലാം ചേക്കേറുവാൻ ചില്ല തേടുകയായ്
അംബരച്ചോപ്പു മറഞ്ഞുപോകും സന്ധ്യ കരിമ്പടം ചുറ്റിയെത്തും
നാളെ പുലരി പൂപ്പുഞ്ചിരിയാൽ വന്നു വിളിക്കും വിളക്കുവയ്ക്കും
No comments:
Post a Comment