കാലം കനിവറ്റ കൈകളാൽ നമ്മുടെ കാനേഷുമാരി കണക്കെടുക്കുന്നുവോ!
കാലം നിറംകെട്ട ജീവിത ഭിത്തിയിൽ കാണാത്ത കോലങ്ങൾ കോറിവരച്ചുവോ ! പേമാരി വന്നു മണിമാളികയുടെ വേരും പുഴക്കി പിഴുതെറിഞ്ഞിലയോ!
മഹാമാരി വന്നു മനസ്സുകൾ സാമൂഹ്യ ദൂരത്തിലാക്കി തനിച്ചായി ആതുരർ
അന്ത്യകർമങ്ങൾക്ക് കാക്കാതെ ജീവിതം ആഴക്കിടങ്ങിൽ ഒടുങ്ങിച്ചമഞ്ഞിതേ
ആർത്തലയ്ക്കുന്ന സഹജൻ്റെദുഃഖത്തി - ലാർക്കും സമാശ്വസിപ്പിക്കുവാനാകൊലാ
കാലം കലിതുള്ളി കാലൻ്റെ പുസ്തകത്താളി - ല്പുതു പുതു നാമങ്ങൾ ചേർത്തതും
യുദ്ധങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങൾ പോലുമേ ശബ്ദമില്ലാതെ എരിഞ്ഞടങ്ങുന്നതും കാലം മറന്നേ വച്ച കാഴ്ചകളായിതാ ബാക്കിയാവുന്നു, കഥ വീണ്ടും തുടരുന്നു.
No comments:
Post a Comment