മാമരച്ചോട്ടിലെ ഓർമപ്പൂക്കൾ
അക്കരെ വൈയ്ക്കത്തഷ്ടമി കാണാൻ കുഞ്ഞിപ്പെണ്ണേ നീ പോരുന്നോടീ?
അയ്യോ ഞാനില്ലെൻ പൊന്നൻ ചേട്ടാ
അമ്മയറിഞ്ഞെന്നാൽ പൊല്ലാപ്പാകും
മുണ്ടകൻ കൊയ്ത്തിന് പോയേപ്പോൾ
നീയെൻ്റെ കൂട്ടത്തിൽ കൂട്ടായ്കൂടിയില്ലേ?
അങ്ങേലെ ചേച്ചിയും അമ്മയും കൂടന്ന്
കൂട്ടത്തിലുണ്ടായിരുന്നില്ലായോ
കറ്റമെതിച്ചു കളപ്പുരപ്പായയിൽ
ഒപ്പം നിരന്നു നാം കൂട്ടിയില്ലേ
കണ്ടപ്പച്ചേട്ടനും ചെല്ലമ്മച്ചേച്ചിയും
കുട്ടപ്പൻ മേസ്തരീം കൂടെയുണ്ടാം
കൂട്ടുകൂടി നമ്മൾ കഞ്ഞീം കറി വച്ചു അച്ഛനുമമ്മേം കളിച്ചതല്ലേ
മാമരച്ചോട്ടിലെ ഓർമ തൻ പൂവുകൾ വാടാതെയെൻ്റെ മനസ്സിലുണ്ട്
No comments:
Post a Comment