മനസിൽ വെൺമയുഖം
കതിർ നിരത്തി . തൂമണി -
നീരിൽ കുളിച്ചീറനായി നീ
നിർമല മന്ദസ്മിതം തൂകീ.
രാവിൻ മംഗള മഞ്ജുളശ്രീയായീ
നിശയുടെ റാണി നിൻ
ഘനസാന്ദ്ര സുഗന്ധത്തിൽ
മുഗ്ദ്ധാനുരാഗം തുടിച്ചു നിന്നു.
പാർവണ പൂഞ്ചേല മറ നീക്കി
നീ നിൽക്കേ മാലേയമണി -
ഞ്ഞെത്തും മധുചന്ദ്രിക.
നിശയുടെ നീലത്തഴയ്ക്കു -
ള്ളിൽ നീയെന്ന നിശാഗന്ധി
മെല്ലെ വിടർന്നു വന്നു .
നീലനിലാവിന്റെ നീരാള -
മറ നീക്കി വിണ്ണിൽ
നിന്നിറങ്ങുമോ ഗന്ധർവൻ
ശങ്കരനുണ്ണി
No comments:
Post a Comment