Wednesday, 14 May 2025

നാടൻപാട്ട്

വയലിലെ പ്രണയം




താണിപ്പാടത്ത് കൊയ്യാൻ ചെന്നപ്പോൾ കണ്ട കറുമ്പി പെണ്ണാളേ
മയ്യെഴുതിയ നിൻ്റെ കണ്ണിലെ നീന്തും മീനുകൾ
കണ്ടപ്പോൾ
കണ്ണെടുക്കാതെ നോക്കി നിന്നു ഞാൻ തഞ്ചം കാണാതെ വഞ്ചിയിൽ
കൂട്ടുപെണ്ണുങ്ങൾ കളി പറഞ്ഞപ്പോൾ നാണം കൊണ്ടു നീ കുളിരവേ
ആറ്റിലോളക്കൈ ഞാറ്റു പാട്ടിൻ്റെയീണം കൊണ്ടു പൊതിയുന്നു. 

വയൽ വരമ്പിൽ നീ കതിരിൻ കറ്റകൾ തലയിലേറ്റുവാൻ പരതവേ
ചുമടുയർത്തി ഞാൻ തലയിൽ വച്ചപ്പോൾ
പിറകെ വന്നു നീ കളപ്പുരേൽ
അറിഞ്ഞതില്ല ഞാൻ കുടുംബ ജീവിതച്ചുമടു തന്നെയായിരുന്നെന്ന്










No comments:

Post a Comment