വാർദ്ധക്യം തേങ്ങുന്നു
മർത്യത മരിക്കുന്ന കാലത്ത് ഇതേവിധം വാർദ്ധക്യം തേങ്ങുന്നതിൽ അത്ഭുതം കൊള്ളേണ്ട നാം
മന്വന്തരങ്ങൾക്കുമപ്പുറത്തെന്നോ പുരു അച്ഛൻ്റെ വാർദ്ധക്യം കൈയേറ്റു മോദമോടെ
വാർദ്ധക്യകാലമായാൽ അച്ഛനെ കയ്യേൽക്കുവാൻ അഭിനവപുരുക്കളോ തയ്യാറല്ലന്നതേ വരൂ
കർത്തവ്യ ബഹുലമാം ജീവിതത്തിരക്കിലിന്ന -ച്ഛനുമമ്മയ്ക്കുമായ് പാഴാക്കാനില്ലാ നേരം
കൊച്ചുമക്കൾക്കും വേണ്ട കഥയും പുരാണവും സാരസ വചസ്സുകൾ തീർക്കുന്ന ഗുണപാഠം
എന്തിനുമാശ്രയിക്കാൻ യന്ത്രങ്ങളുണ്ടു കൂടെ വഴികാട്ടീടാൻ പോലും നവ്യമാംആവിഷ്കാരം.
ജീവിതവഴി കാട്ടാൻ, മാർഗ്ഗദീപം തെളിക്കാനെ -ത്തുമോ യന്ത്രമെന്ന്കാത്തിരിക്കുന്നുഞാനും
വാർദ്ധക്യം വഴങ്ങുന്നു, ബാല്യവും കൗമാരവും വല്ലാതെ കുതിച്ചെന്നാൽ ഓടിയെത്താനാവാ.
യൗവ്വനം ആഘോഷമാണതിനെ തടുക്കുവാൻ വയ്യാത്ത വാർദ്ധക്യം, തേങ്ങുന്നു ശരണാലയേ.
9.5.2024
No comments:
Post a Comment