ചന്ദ്രഭാഗയിലന്നേരം സ്പന്ദിക്കുന്നൊരു വിസ്മയം
വെള്ളി വീചികളലുക്കിട്ട കുഞ്ഞോളങ്ങൾ കലമ്പുമ്പോൾ
വെൺതാരങ്ങളൊരുക്കുന്നു വാനിൽ വൈര വിചുംബനം
തമ്പുരാനെ എതിരേൽക്കാനായ് വെള്ളപ്പട്ടു വിരിച്ചതോ
താരാർമാതിനുടുക്കാനായ് വെണ്ണിലാച്ചേല നീർത്തിയോ
പാർവ്വണേന്ദു പരിഭവിച്ചാണോ വേഗാൽ നീങ്ങുവതെന്തിത്
പന്നഗഭൂഷണൻ്റെ ജടാജൂടത്തിലൊളിപ്പാനോ
പൂർവ്വാംബര ശിഖരത്തിങ്കൽ പെരുമീനുദിച്ചു പൊന്തിയോ
ഭൂപ്രദക്ഷിണ യാത്രയ്ക്കായർക്കദേവനൊരുക്കമായ്
സൗവർണ്ണരഥം പൂട്ടി വിളങ്ങി
നിന്നഷ്ട ദിക്കുകൾ
സൂര്യദേവനെഴുന്നെള്ളാനിനിയും വൈകുവതെന്തിതോ
അകലെ രാവിൻ കരിമ്പാറക്കെട്ടിൽ രാകുവതെന്താണോ
അതിൽ നിന്നുയരുന്നല്ലോ കനൽ ധൂളി കനകപ്രഭ
തമ്പുരാനെഴുന്നെള്ളുന്നൂ സപ്താശ്വരഥം തന്നിൽ
തങ്കസ്യന്ദനപര്യങ്കേ, ഭൂപ്രദക്ഷിണഘോഷമായ്
No comments:
Post a Comment