1 കടലിൻ മുകളിൽ കവിത
കള്ളക്കരിമുകിലലയുന്നുണ്ടീ തെളിവാനം തന്നിൽ
മേഘക്കുഞ്ഞിനെയുള്ളിൽ പേറി അമ്പിളി നിൽക്കുന്നു
ഒറ്റത്താരകമെരിയും വാനകൊട്ടാരത്തിലെ ദീപം പോൽ
കടലിൽ വെള്ളിവെളിച്ചം താവി തിരകൾ തിളങ്ങുന്നു
മേഘത്തുകിലുകൾ അംബരമാകെ പാറി നടക്കുന്നു
2 ഓർമ്മകൾ ഉറങ്ങുന്ന ഇടവഴികൾ
ഓർമ്മകൾ ഉറങ്ങുന്ന ഇടവഴികൾ
ഇന്ന് കാണുന്നില്ല;
ഇടവഴി കട്ടകൾ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു
മനസ്സിലെ വഴിത്താര മറവിയുടെ
കട്ട കൊണ്ട് മറയ്ക്കാനാകുന്നില്ല.
പാൽ വാങ്ങാനും തീപ്പെട്ടിക്കൊള്ളി ചോദിച്ചും
മണ്ണെണ്ണ വായ്പയ്ക്കായും
അന്തി കഴിവോളം നീ
വന്നുകൊണ്ടിരുന്നു.
മുട്ടറ്റമെത്തുന്ന പാവാടയും
മൊട്ടിട്ട കൗമാര സ്വപ്നങ്ങളുമായി.
ഇടവഴി പോകാൻ കൂട്ടിനായി എൻ്റെ നേരെ പാഞ്ഞുവന്ന നീൾമിഴികൾ
നിഴലും നിലാവും ഇടകലർന്ന വഴിയിൽ നമ്മളും ഇടചേർന്നു.
3 തെരുവ്
അലയും പട്ടിക്കാലയമാണീ തെരുവെന്നുള്ളതു കട്ടായം
കേറിക്കൂടാൻ കൂരകളില്ലാ കൂട്ടരുറങ്ങും തെരുവുകളിൽ
പാഴ്വസ്തുക്കളെറിഞ്ഞേ കളയാൻ കാൺമതു നമ്മൾ തെരുവോരം
രാഷ്ട്രീയക്കാർ ഉപരോധിക്കാൻ തെരുവുകൾ തേടാറുണ്ടെന്നും
പകയുടെ പേരിൽ പരനെ കൊന്ന് ചോരയൊഴുക്കുവതിവിടല്ലോ!
ജനാധിപത്യം പുലരാൻ നാട്ടിൽ തെരുവുകൾ വേണം എന്നാളും
No comments:
Post a Comment