ഓണപ്പാട്ട്
ഓണം വന്നോണം വന്നോണം വന്നേ
ഓണത്തിനെന്തൊക്കെ വട്ടം വേണം
മുറ്റം മെഴുകിയൊരുക്കിടേണം
ചേലൊത്ത പൂക്കളം തീർത്തിടേണം
ആയത്തിലാടിക്കളിക്കുവാനായ്
ഊഞ്ഞാലു കെട്ടണം നാട്ടുമാവിൽ
നല്ലോണപ്പാട്ടുകൾ പാടിക്കൊണ്ട്
തുമ്പികളിക്കണം ഇമ്പമോടെ
പൂവാലിപ്പയ്യിനും ഓണമുണ്ണാൻ
പുല്ലുപറിക്കണം വല്ലമില്ലേ !
പട്ടുപാവാട ഞൊറിഞ്ഞുകുത്തി
മിന്നും കസവിൻ്റെ തൊങ്ങലാട്ടി
കുമ്മാട്ടിക്കൂത്തുകാർ എത്തുന്നേരം
എമ്മട്ടിൽ നില്ക്കണം തിട്ടമില്ല!
പൂവേ പൊലി പാടുവാനാളുണ്ടാമോ
പൂവിളികൾ കേൾപ്പതു ദൂരെയാണോ?
ഓണത്തിനാരൊക്കെ എത്തിടുമേ
ആരോടു ചോദിക്കാൻ, ആർക്കറിയാം!
No comments:
Post a Comment