മെയ്ദിന ആശംസകൾ
മെയ്ദിനമെന്നത് വെറുമൊരു ദിനമല്ലോർമ്മ പുതുക്കും നാളല്ലോ
തൊഴിലാളന്മാർ അവകാശത്തിന് പോർ ചെയ്ത - മരൻമാരായി
അദ്ധ്വാനിക്കും തൊഴിലാളിക്ക് വിശ്രമമില്ലാ നാളുകളിൽ
എട്ടു മണിക്കൂർ ജോലിക്ലിപ്തത നേടിയെടുക്കാൻ പോർ ചെയ്തോർ
വെടിയേറ്റൊടുവിൽ രക്തം ചിന്തി വീണു മരിച്ചൊരു സ്മരണയ്ക്ക്
ആദരവേകാം പ്രതിജ്ഞ ചെയ്യാം മെയ്ദിന ആശംസകളേകാം.
No comments:
Post a Comment