Friday, 5 April 2024

അവരോധകം



അവരോധകം


അവനവൻ ചിന്തിയ്ക്കൊരപവാദമാകുവാൻ അധികാമായിരുമുണ്ടാവതില്ല    

ഒരു വേള ജീവിതവ്യഥ താണ്ടുവാനുഴറി യഴലോടെ നീങ്ങുന്ന നിസ്വവർഗം

അവർ വേർപ്പു ചിന്തിപ്പൊലിപ്പിച്ചെടുപ്പതും അവരവർക്കേകുവാൻ തടസമായാൽ

അവരോധകങ്ങൾ ചമയ്ക്കുന്നു അവരുടെ പ്രതിഷേധ പ്രതിരോധ ജ്വാലയാലേ   


രാഷ്ട്രീയമെന്നതിൻ വ്യാഖ്യാനമേറെ-യാണിതുതന്നെയാണോ ജനാധിപത്യം?

രാഷ്ട്രം മദീയമാണെന്നു ചിന്തിപ്പവർ പിന്തിരിപ്പന്മാരായ് മുദ്രകുത്തെ

കങ്കാണി കമ്മീഷൻ ഒത്താശയേകുവോർ ഇഷ്ടക്കാർക്കുദ്യോഗം നേടിടുന്നോർ

അവരാണ് നമ്മെ ഭരിക്കുന്നതെന്നത് പരിഹാസ്യമെത്രയും അപഹാസ്യവും


തൊഴിലിടം മികവിൻ്റെ വിളനിലമാകാതെ വിളയിപ്പതത്രയും സമരതന്ത്രം

പണി ചെയ്വതൊക്കെയും ഔദാര്യമായിടും പണികൂലിയാകെയോ അവകാശവും.

ഇതറിയിക്കുവാനുള്ള കാഹളമാകണം സമരമെന്നത്രേ വിചാരിപ്പതേ

അവകാശ സമരത്തിനവധിയില്ലതിനാലെ വികസനമെന്നത് ജലരേഖയാം


മികവിൻ്റെ കേന്ദ്രങ്ങൾ വിജ്ഞാന ശാലകൾ വികലമായ് വിജ്ഞാനമകലെയായി

വിദ്യാർത്ഥിനേതൃത്വമേൽക്കുകിൽപിന്നെയോ ബിരുദങ്ങൾ താനേ കരസ്ഥമാകും

ബിരുദങ്ങളായാൽ ഗവേഷണം  ചെയ്യണമതിനും പഴുതുണ്ടവർക്കു വേറെ  

ഗുരുവാം പ്രവർത്തകസിംഹങ്ങൾ കാമ്പസിൽ സുലഭമാമണതിനാലതും ശുഭം മേൽ

വൈസ് ചാൻസലർ പദം മുൽപ്പാടുറപ്പിക്കാം സമിതികളെല്ലാം അധീനമല്ലേ


യുവത്വ കേരളം കടൽകടക്കുന്നു വിദഗ്ദ്ധവിദ്യകൾ കരസ്ഥമാക്കുവാൻ

പഠനവും കൂടെയുയർന്ന ജോലിയും ഉറപ്പുനൽകുന്നു ഇടനിലക്കാരും ''

ഇവിടെയും കാണാമൊളിഞ്ഞും നേരെയും കളം പിടിക്കുന്ന കടത്തുകമ്പനി

അവർക്കുമൊത്താശ ഒരുക്കി നിൽക്കുന്നു ഭരിക്കുവോരുടെ സുരക്ഷാപാലകർ

Jan 13 2024


No comments:

Post a Comment