കാലം തെറ്റുന്ന ഋതുക്കൾ
കാലം ,
ഋതുക്കൾ തീർക്കുന്ന മനോജ്ഞമാം മായിക വർണ്ണ പ്രപഞ്ചം
ഋതുക്കൾ,
പ്രകൃതിക്ക് രോമഹർഷങ്ങളെ നൽകും മനസ്സിനും.
വസന്തത്തിൽ ഭൂമി തരിക്കും കാമൻ്റെ
കരിമ്പുവില്ലതിൽ കുലച്ച സൂനത്താൽ
ഗ്രീഷ്മർത്തുവിൽ ഭൂമി ജ്വലിക്കും വാകപ്പൂ
കൊഴിച്ചു വൃക്ഷങ്ങൾ വഴങ്ങി നിൽക്കുന്നു.
വരിഷത്തിൽ വാനം കറുത്തു കാർമുകം
കുലച്ചതിൽ കടമ്പിൻ പൂവിടഞ്ഞു നിന്നിടും
ശരത് കാലങ്ങളിൽ തെളിഞ്ഞ സൂര്യനെ
വരിച്ചിടാനായി വിടർന്നു താമര മലരുകൾ
കുളിരിൽ ഹേമന്തം കുളിച്ചു നിൽക്കുമ്പോൾ
മുടിയിൽ ചൂടുവാൻ കരുതിവച്ചിടുമരിയമുല്ലപ്പൂ
ശിശിരമായിനി നിശിതമാം സൂര്യകിരണമാരെയോ തിരഞ്ഞുനിൽക്കുന്നു.
തരുലതാദികൾക്കശിക്കുവാനായി ഹരിത പാച്ചോറ്റി നിറക്കുവാനാണോ?
ഇവിടെയിന്നു നാം ഋതുക്കളെ കാലഗതിയ്െക്കാപ്പം കാണാതുഴറുന്നു.
കടൽ പ്രകമ്പനം തുടർപ്രവാഹങ്ങൾ കനത്ത മാരിയായ് പതിക്കവേ
ഋതുക്കളാകെയും കണക്കു തെറ്റിച്ച് തരത്തിൽ കാലത്തെയൊഴിഞ്ഞു പോയ്
ഇവിടെ കാലത്തിൻ കണക്കുപുസ്തകം ഗണിച്ചു പോകിലോ കുഴങ്ങിടും
കടുത്ത ചൂടിൽ നാം തപിച്ചു നിൽക്കുമ്പോൾ ഋതുക്കൾ കാലത്തിൻ തടവിലോ?
No comments:
Post a Comment