Sunday, 18 February 2024

കാലം മറന്നുവച്ച കാഴ്ചകൾ

കാലം കനിവറ്റ കൈകളാൽ നമ്മുടെ കാനേഷുമാരി കണക്കെടുക്കുന്നുവോ!

കാലം നിറംകെട്ട ജീവിത ഭിത്തിയിൽ കാണാത്ത കോലങ്ങൾ കോറിവരച്ചുവോ !   പേമാരി വന്നു മണിമാളികയുടെ വേരും പുഴക്കി  പിഴുതെറിഞ്ഞിലയോ!

മഹാമാരി വന്നു മനസ്സുകൾ സാമൂഹ്യ ദൂരത്തിലാക്കി തനിച്ചായി ആതുരർ

അന്ത്യകർമങ്ങൾക്ക് കാക്കാതെ ജീവിതം ആഴക്കിടങ്ങിൽ ഒടുങ്ങിച്ചമഞ്ഞിതേ

ആർത്തലയ്ക്കുന്ന സഹജൻ്റെദുഃഖത്തി - ലാർക്കും സമാശ്വസിപ്പിക്കുവാനാകൊലാ 

കാലം കലിതുള്ളി കാലൻ്റെ പുസ്തകത്താളി - ല്പുതു പുതു നാമങ്ങൾ ചേർത്തതും

യുദ്ധങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങൾ പോലുമേ ശബ്ദമില്ലാതെ എരിഞ്ഞടങ്ങുന്നതും      കാലം മറന്നേ വച്ച കാഴ്ചകളായിതാ ബാക്കിയാവുന്നു, കഥ വീണ്ടും തുടരുന്നു.





No comments:

Post a Comment