Monday, 10 August 2015

വിധിമൃഗങ്ങള്‍ക്ക് ഒരു ഉണര്‍ത്തുപാട്ട്

 വിധിമൃഗങ്ങൾക്കൊരുണർത്തുപാട്ട്    



തോക്കിന്റ്റെയാസുര ഗർജ്ജനം മാത്രമേ
കേൾപ്പതുള്ളിന്നീ രണാങ്കണ വീഥിയിൽ
മാടുകളെപ്പോൽ മരിപ്പവർക്കായി   ചാവു-
മണിയൊച്ചയും കേൾപ്പാൻ കോതിക്കൊലാ

പ്രാർത്ഥനാശുശ്രൂഷയേകുവാനെന്തുള്ളൂ! 
തോക്കിൻ ചിലമ്പിച്ച തേട്ടലും   പൊട്ടലും. 
പെട്ടെന്നൊരുക്കിയ ചാവുഗീതത്തിൻറെ
ശബ്ദമടഞ്ഞ പ്രതിധ്വനിയാകുമോ?
ഇല്ലൊരു പ്രാർത്ഥന, ഇല്ല മണിനാദവും
ഇല്ലിനി കാപട്യ ദുഃഖസംഗീതിക.
ചുറ്റിലും കേൾപ്പതു മറ്റെന്ത്, ഭ്രാന്തമായ്
വീശിയെറിഞ്ഞ തീപ്പന്തിന്റെ ശീൽക്കാരം.
ദൂരഗ്രാമങ്ങളിൽ നിന്നു വിളിപ്പതോ
ബ്യുഗിളിൻ ദീനവിലാപപ്പെരുക്കങ്ങൾ.         

നിത്യശാന്തിക്കായ് ഉയർത്താൻ മെഴുതിരി-
വെട്ടം കരങ്ങളിൽ കുട്ടികളേന്തുമോ?
ഇല്ലവ, കൺകളിൽ കത്തിനിൽക്കുന്നതാ
സ്വർഗ്ഗീയദൈവവെളിച്ചം കണക്കിനെ.
മഞ്ഞവെളിച്ചം മരവിച്ചുണങ്ങിയ
പെൺകൊടിമാരുടെ ദുഃഖം പൊതിഞ്ഞവർ
സ്വന്തം മനസ്സിൻ ക്ഷമാർദ്ര പുഷ്പങ്ങളെ
അന്ത്യയാത്രയ്ക്കായ് ഒരുക്കിവയ്ക്കുന്നുവോ?
സന്ധ്യകളോരോന്നു  വന്നിരുന്നീയിരുൾ വിരി-
കളെ മെല്ലവേ താഴ്ത്തും തമസ്സിനെയോരുവാൻ .
(translated from Wilfred Owen's Anthem For Doomed Youth)